ഹ്യുണ്ടായിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്.യു.വി മോഡലായ ടക്സണ് 2022 ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും. ഓഗസ്റ്റ് 10ന് ടക്സണ് ഇന്ത്യയിലെത്തും. പുതിയ എസ്.യു.വിക്കായുള്ള ബുക്കിംഗ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനശ്രേണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ വാഹനം അവതരിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ ടക്സണ് ലഭിക്കും. മറ്റ് ഹ്യുണ്ടായി കാറുകളില്‍ നിന്നും വ്യത്യസ്തമാണ് ടക്സണിന്റെ രൂപകല്പന.
ടക്സണിന്റെ ഡിസൈനെ കുറിച്ച് കൂടുതലറിയാം. ഹ്യുണ്ടായുടെ ലോഗോയും ക്യാമറയും ഉള്‍ക്കൊള്ളുന്ന വലിയ ഡാര്‍ക്ക് ക്രോം പാരാമെട്രിക് ഗ്രില്ലാണ് മുന്‍വശത്തുള്ളത്. ഈ ഗ്രില്ലില്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ബമ്പറിന് താഴെയായി എല്‍ഇഡി ഹെഡ്ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും വിന്‍ഡോ ലൈനിലൂടെ സി പില്ലറിലേക്ക് ഒരു ക്രോം സ്ട്രിപ്പും ഉണ്ട്.
കാറിന്റെ പിന്നിലായി ടി ആകൃതിയിലുള്ള എല്‍ഇഡി ടെയില്ലൈറ്റുകളാണുള്ളത്. ഇത് നേര്‍ത്ത എല്‍ഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ബമ്പറിന്റെ താഴത്തെ പകുതിയില്‍ സില്‍വര്‍ സ്കിഡ് പ്ലേറ്റും ഡയമണ്ട് ഫിനിഷും നല്‍കിയിട്ടുണ്ട്. ഷാര്‍ക്ക് ഫിന് ആന്റിന, പിന് വാഷറും വൈപ്പറും ഭംഗിയായി മറയ്ക്കുന്ന പിന് സ്പോയിലറും ഉള്‍പ്പെടുന്നു. ലോംഗ് വീല്‍ബേസ് ഫോര്‍മാറ്റില്‍ കാര്‍ ലഭ്യമാണ്. 2755 എംഎം വീല്‍ബേസ് ആണുള്ളത്.
ഇന്റീരിയറിന്റെ കാര്യം പറയുകയാണെങ്കില്‍ ടക്സണിന് ഒരു റാപ്പറൗണ്ട് ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ഗ്രേ കളര്‍ സ്കീമിലാണ് ഇത് വരുന്നത്. സ്റ്റിയറിങ് വീല്‍, ഗിയര്‍ നോബ് തുടങ്ങിയ ചില ഭാഗങ്ങള്‍ ക്രേറ്റ, അല്‍കാസര്‍ എന്നിവയില്‍ നിന്ന് പുതിയ എസ്.യു.വിക്കായി കടമെടുക്കുന്നുണ്ട്. 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ആണ് ഇതിലുള്ളത്. ഇതില്‍ നാവിഗേഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹ്യുണ്ടായ് ബ്ലൂലിങ്ക് കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ തുടങ്ങി നിരവധി ഫീച്ചറുകള്‍ ലഭിക്കുന്നു. പിയാനോ ബ്ലാക്ക് സെന്റര്‍ കണ്‍സോളിന്റെ താഴത്തെ പകുതിയില്‍ ടച്ച് സെന്‍സിറ്റീവ് ബട്ടണുകളുള്ള ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് ഫീച്ചര്‍ ലഭ്യമാണ്. മൃദുവായ വായു പ്രവാഹത്തിനായി എയര്‍ വെന്റുകള്‍ക്ക് മള്‍ട്ടി എയര്‍ മോഡ് ടക്സണില്‍ നല്‍കിയിട്ടുണ്ട്.
ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ലെതര്‍ സീറ്റുകളാണ് ടക്സണിലുള്ളത്. ചൂടാക്കുകയും തണുപ്പിക്കുകയും ഡ്രൈവര്‍ക്കുള്ള മെമ്മറി ഫംഗ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നു. 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ഹാന്‍ഡ്സ് ഫ്രീ ടെയില്‍ഗേറ്റ് ഓപ്പറേഷന്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, കീ ഉപയോഗിച്ചുള്ള റിമോട്ട് എഞ്ചിന് സ്റ്റാര്‍ട്ട് എന്നിവയാണ് പുതിയ എസ്.യു.വിയിലെ മറ്റ് സവിശേഷതകള്‍. പിന് സീറ്റുകളില്‍ റിക്ലൈന്‍ ഫംഗ്ഷനുണ്ട്. അവ ഒരു ബൂട്ട് ലിവര്‍ വഴി മടക്കിവെക്കാന്‍ സാധിക്കും. ഒരു പാസഞ്ചര്‍ വാക്ക്-ഇന്‍ ഉപകരണവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. പിന്നില്‍ ഇരിക്കുന്നവര്‍ക്ക് ലെഗ് സ്പേസ് കൂട്ടുന്നതിനായി ഒരു ബട്ടണ്‍ വഴി മുന്‍ പാസഞ്ചര്‍ സീറ്റ് നീക്കാന്‍ കഴിയുന്നതാണ് ഈ സംവിധാനം.
ലെവല്‍ 2 ADAS ശേഷി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായി മോഡല്‍ ആണ് ടക്സണ്. കാല്‍നടക്കാരെ കണ്ടെത്തുന്നതിനൊപ്പം ഫോര്‍വേഡ് കൊളിഷന്‍-അവോയിഡന്‍സ് അസിസ്റ്റ് (എഫ്സിഎ), ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് (എല്‍കെഎ), ലെയ്ന്‍ ഫോളോവിംഗ് അസിസ്റ്റ് (എല്‍എഫ്എ), ബ്ലൈന്‍ഡ്-സ്പോട്ട് വ്യൂ മോണിറ്റര്‍, ബ്ലൈന്‍ഡ്-സ്പോട്ട് കൊളിഷന്‍ വാണിംഗ് (ബിസിഡബ്ല്യു) എന്നിവയുള്‍പ്പെടെ 19 ADAS സവിശേഷതകളാണ് ടക്സണില്‍ അവതരിപ്പിച്ചിട്ടുള്ളത്. സറൗണ്ട് വ്യൂ മോണിറ്റര്‍, റിവേഴ്സ് പാര്‍ക്കിംഗ് കൊളിഷന്‍-അവയ്ഡന്‍സ് അസിസ്റ്റ് (ആര്പിസിഎ), ബ്ലൈന്‍ഡ്-സ്പോട്ട് കൊളിഷന്‍-അവയ്ഡന്‍സ് അസിസ്റ്റ് (ബിസിഎ) റിയര്‍ ക്രോസ്-ട്രാഫിക് കൊളിഷന്‍-അവോയിഡന്‍സ് അസിസ്റ്റ് (ആര്‍സിസിഎ) അഡ്വാന്‍സ്ഡ് സ്മാര്‍ട്ട് ക്രൂയിസ് കണ്ട്രോള് (എസ്സിസി) സ്റ്റോപ്പ് ആന്‍ഡ് ഗോ ആന്‍ഡ് സേഫ് എക്സിറ്റ് മുന്നറിയിപ്പ് (SEW) എന്നീ സുരക്ഷാ ഫീച്ചറുകളും ഹ്യുണ്ടായിയുടെ പുത്തന്‍ എസ്.യു.വിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആറ് എയര്‍ബാഗുകളുണ്ട്. ESC, ഹില്‍ ഡിസന്റ് കണ്ട്രോള്, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍ എന്നിവയാണ് മറ്റ് ലഭ്യമായ സുരക്ഷാ ഫീച്ചറുകള്‍.