‘നരേന്ദ്രമോദിയെ ഭയക്കുന്നില്ല, ഭീഷണിക്ക് വഴങ്ങില്ല’: രാഹുൽ ഗാന്ധി

ഡൽഹി: നാഷണല്‍ ഹെരാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇ ഡി മുദ്രവെച്ചതിനെതിരെ ലോകസഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് പ്രതിഷേധം. നരേന്ദ്രമോദിയെ ഭയക്കുന്നില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സഭ ചേരുന്നതിനിടെ തനിക്ക് ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്കിയെന്ന് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭയില്‍ വ്യക്തമാക്കി.

‘നരേന്ദ്രമോദിയെ ഭയക്കുന്നില്ല. ഭീഷണിക്ക് വഴങ്ങില്ല. ചെയ്യാവുന്നതൊക്കെ ചെയ്തോളൂ. തന്‍റെ കര്‍ത്തവ്യം രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുകയാണ്’- എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. മുദ്രാവാക്യം വിളികളുമായി എംപിമാർ ബഹളം തുടർന്ന സാഹചര്യത്തില്‍ ലോക്സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് ബഹളം തുടങ്ങി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെ സംസാരിച്ചതോടെ ഭരണപക്ഷവും ബഹളം വെച്ചു.

Leave A Reply