ഡാര്‍ലിംഗ്‌സിനെതിരെ സോഷ്യല്‍ മീഡിയ

ആലിയ ഭട്ട് നായികയാവുന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ് ഡാര്‍ലിംഗ്‌സ്. ഗാര്‍ഹിക പീഡനത്തെ അതിജീവിച്ച ബദ്രുനിസ ഷെയ്ഖ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിക്കുന്നത്. ഷെഫാലി ഷാ, വിജയ് വര്‍മ്മ, റോഷന്‍ മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാല്‍, ഒടിട് പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ BoycottAliaBhatt ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആരംഭിച്ചു

ഏറെനാള്‍ ഭര്‍ത്താവിന്റെ പീഡനം സഹിച്ച ബദ്രുനിസ ഷെയ്ഖ് ഒരു ദിവസം ഭര്‍ത്താവിന്റെ മേല്‍ മേല്‍ക്കോയ്മ നേടുകയാണ്. പിന്നീട് താന്‍ അനുഭവിച്ച അതേ പീഡനം അവര്‍ ഭര്‍ത്താവിന് നല്‍കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആലിയയുടെ കഥാപാത്രം ഭര്‍ത്താവിനെ ചട്ടിയുപയോഗിച്ച് തല്ലുന്നതും മുഖത്ത് വെള്ളം ഒഴിയ്ക്കുന്നതും വെള്ളം നിറച്ച ടാങ്കിനുള്ളില്‍ മുഖം മുക്കുന്നതും ഇടിച്ചുവീഴ്ത്തുന്നതും എല്ലാ, ട്രെയിലറില്‍ കാണാം. വിവാഹശേഷം അവള്‍ അനുഭവിച്ച എല്ലാ പീഡനങ്ങള്‍ക്കും പകരം വീട്ടുകയാണ് കഥാപാത്രം.

എന്നാല്‍, ട്രെയിലര്‍ പുറത്തുവന്നതോടെ ഡാര്‍ലിംഗ്‌സ് പുരുഷന്മാര്‍ക്കെതിരായ ഗാര്‍ഹിക പീഡനത്തെ മഹത്വവല്‍ക്കരിക്കുന്നു എന്നാണ് ഒരു പറ്റം നെറ്റിസണ്‍സ് ആരോപിക്കുന്നത്. എന്നാല്‍, ചിലരാകട്ടെ സ്ത്രീകളും പുരുഷന്മാരും ലിംഗഭേദമില്ലാതെ അതിക്രമങ്ങള്‍ അനുഭവിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.

BoycottAliaBhatt ഹാഷ് ടാഗിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുന്നത്.

Leave A Reply