എറണാകുളം ജില്ലയിൽ കളക്ടർ അവധി പ്രഖ്യാപിച്ചത് ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയ ശേഷം

കൊച്ചി: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയ ശേഷമായിരുന്നു കളക്ടർ അവധി പ്രഖ്യാപിച്ചത്.

മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ അവധിപ്രഖ്യാപിച്ചിരുന്നു. എം.ജി. സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Leave A Reply