ഇഞ്ചിയുടെ പാര്‍ശ്വഫലങ്ങള്‍

ദഹനപ്രശ്നങ്ങളെ അകറ്റുന്നതു മുതല്‍ ശരീരഭാരം കുറയ്ക്കുന്നത് വരെ, ഏറെ ആരോഗ്യ ഗുണങ്ങള്‍ ഇഞ്ചിക്കുണ്ട്. എങ്കിലും, അമിതമായി ഇഞ്ചി കഴിച്ചാല്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.ഇഞ്ചിയുടെ പാര്‍ശ്വഫലങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകുമെന്ന് പറയുന്നത് തെറ്റാണ്. ഇഞ്ചിയുടെ ദോഷഫലങ്ങളും ഒരാള്‍ അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമാണ് പറയുന്നത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും

ദിവസവും ഉയര്‍ന്ന അളവില്‍ ഇഞ്ചി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഹൃദയമിടിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ എന്നിവയ്ക്ക് ഇഞ്ചി കാരണമാകുമെന്ന് പറയപ്പെടുന്നു. ഉയര്‍ന്ന അളവില്‍ ഇഞ്ചി കഴിക്കുന്നത് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഒരു വ്യക്തിക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കും.

ഗര്‍ഭിണികളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും

ഗര്‍ഭകാലത്ത് ഇഞ്ചി ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്. ഇത് ഗര്‍ഭകാലത്ത് കടുത്ത നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും ഉണ്ടാക്കും.

പ്രമേഹ രോഗികള്‍ക്ക് അപകടകരം

പ്രമേഹ രോഗികള്‍ ഇഞ്ചിയുടെ ഉയര്‍ന്ന ഉപഭോഗം ഒഴിവാക്കുക. ഇഞ്ചിയുടെ അമിത ഉപഭോഗം പ്രമേഹ രോഗികള്‍ക്ക് അത്യന്തം ദോഷകരമാണ്. ഇത് രക്തസമ്മര്‍ദ്ദം വന്‍തോതില്‍ കുറയ്ക്കും, ഇത് തലകറക്കത്തിനും ക്ഷീണത്തിനും ഇടയാക്കും. പ്രമേഹമുള്ളപ്പോള്‍ ഇഞ്ചി കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുക.

വയറില്‍ അസ്വസ്ഥത

ഇഞ്ചി അമിതമായി കഴിക്കുന്നത് വയറില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. പിത്തരസം ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ഇഞ്ചി. അതിനാല്‍, വെറും വയറ്റില്‍ ഇഞ്ചി കഴിക്കുമ്പോള്‍, അമിതമായ ഗ്യാസ്ട്രിക് ഉത്തേജനത്തിലേക്ക് നയിച്ചേക്കാം, ഇത് ദഹനത്തെ പ്രകോപിപ്പിക്കുകയും വയറിനെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യും.

ഇഞ്ചിയുടെ അമിതോപയോഗത്തിന്റെ മറ്റൊരു അപകടകരമായ പാര്‍ശ്വഫലം വയറിളക്കമാണ്. അമിതമായ ഇഞ്ചി കഴിക്കുന്നത് നെഞ്ചെരിച്ചില്‍, വയറിളക്കം, വയറ്റിലെ അസ്വസ്ഥത എന്നിവയുള്‍പ്പെടെ നേരിയ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും.

ചര്‍മ്മത്തിനും കണ്ണിനും അലര്‍ജി

ഇഞ്ചിയുടെ അമിതമായ ഉപയോഗം ചില അലര്‍ജികള്‍ക്കും കാരണമാകും. ചര്‍മ്മത്തിലെ തിണര്‍പ്പ്, കണ്ണുകളിലെ ചുവപ്പ്, ശ്വാസതടസ്സം, ചൊറിച്ചില്‍, വീര്‍ത്ത ചുണ്ടുകള്‍, കണ്ണുകളില്‍ ചൊറിച്ചില്‍ എന്നിവയെല്ലാം ഇഞ്ചിയുടെ അമിത ഉപഭോഗം മൂലം ഉണ്ടാകാം.

ദിവസേന 5 ഗ്രാം ഇഞ്ചി കഴിക്കാം. അതില്‍ കൂടുതല്‍ കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എങ്കിലും ഒരാള്‍ക്ക് എത്ര അളവ് കഴിക്കാമെന്നത് ഡോക്ടറെ സമീപിച്ച് മനസിലാക്കുന്നതാണ് നല്ലത്.

 

 

 

 

 

 

Leave A Reply