ഭീകരാക്രമണത്തിനു സാധ്യതയെന്ന് റിപ്പോർട്ടുകൾ; രാജ്യ തലസ്ഥാനത്ത് അതീവ സുരക്ഷാ ഏർപ്പെടുത്തി

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു സാധ്യത എന്ന് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. രാജ്യത്തിൻ്റെ 75ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഭീകരാക്രമണത്തിനു സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുടെ ആക്രമണ ഭീഷണി നിലനിക്കുന്നുണ്ടെന്ന് ഐബി ഡൽഹി പൊലീസിനു റിപ്പോർട്ട് നൽകി.

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശം ഉണ്ട്. പ്രധാന ആഘോഷങ്ങൾ നടക്കുന്ന ചെങ്കോട്ടയുടെ സുരക്ഷ വർധിപ്പിക്കണം. ചടങ്ങിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ ഉണ്ട്.

Leave A Reply