22-ാമത് കോമൺ വെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ താരങ്ങളെ എൻസിഡിസി കോർ കമ്മിറ്റി യോഗം അഭിനന്ദിച്ചു

22-ാമത് കോമൺ വെൽത്ത് ഗെയിംസിലെ മെഡൽ ജേതാക്കൾക്കളെ എൻസിഡിസി കോർ കമ്മിറ്റി യോഗം അഭിനന്ദിച്ചു. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിൽ  സ്വർണം നേടിയ മീരാഭായ് ചാനു, പുരുഷന്മാരുടെ 67 കിലോ വിഭാഗത്തിൽ   സ്വർണം നേടിയ ജെറെമി ലാൽറിൻനുങ്ക, 73 കിലോഗ്രാം പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ‍ സ്വർണം നേടിയ അചിന്ത ഷിവലിയ, വനിതകളുടെ 55 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ  ബിന്ദ്യാറാണി ദേവി, 55 കിലോ ഭാരദ്വോഹനത്തിൽ വെള്ളി മെഡൽ  നേടിയ സങ്കേത് മഹാദേവ് സർഗർ, 61 കിലോ പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ ഗുരുരാജ പൂജാരി എന്നിവരെയാണ് കമ്മിറ്റി അഭിന്ദിച്ചത്.

കോമൺ വെൽത്ത് ഗെയിംസിലെ തിളക്കമാർന്ന  വിജയത്തിലൂടെ ഇന്ത്യക്ക് ഒരു പൊൻ‌തൂവലാണ് ഈ കായിക താരങ്ങൾ സമ്മാനിച്ചതെന്ന് കമ്മിറ്റി അംഗങ്ങൾ അഭിപ്രായപെട്ടു. കായിക രംഗത്ത് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നും കമ്മിറ്റി അംഗങ്ങൾ ആശംസിച്ചു

Leave A Reply