ബ്രഹ്‌മാസ്ത്രയിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു

‘ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ’ യിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ദേവ ദേവ’ എന്ന ഗാനം ഓഗസ്റ്റ് എട്ടിന് പുറത്തുവിടുമെന്ന് അറിയിച്ചാണ് ടീസര്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അയന്‍ മുഖര്‍ജി ആണ് സംവിധാനം ചെയ്യുന്നത്.’ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‌മാസ്ത്ര’ എത്തുക. അമിതാഭ് ബച്ചനും ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈന്‍ ദലാലും അയന്‍ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ‘ബ്രഹ്‌മാസ്ത്ര’ അവതരിപ്പിക്കുക. നാഗാര്‍ജുനയും ‘ബ്രഹ്‌മാസ്ത്ര’യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‌മാസ്ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘ബ്രഹ്‌മാസ്ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്ദം നല്‍കിയത് ചിരഞ്ജീവിയാണ്.

 

 

Leave A Reply