‘ചിലന്തിയുടെ കുറുകെ പോകാതിരിക്കു സർ…’; ചിലന്തിയെ കൊല്ലാൻ തീയിട്ടു, പിന്നാലെ കാട്ടുതീ പടർന്നു, യുവാവ് പൊലീസ് പിടിയിൽ

ന്യൂയോര്‍ക്ക് : ‘എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ’, അമേരിക്കയിൽ അതിലും വലിയൊരു വിചിത്രമാണ് കാര്യങ്ങളാണ് നടന്നത്. ചിലന്തിയെ കൊല്ലാൻ തീയിട്ടതാണ് അമേരിക്കക്കാരൻ. ഇപ്പോഴിതാ ആള് അറസ്റ്റിലാണ്, അതും 60 ഏക്കൽ കാട് തീയിട്ടതിന്. ചിലന്തിയെ ജീവനോടെ കൊല്ലാൻ ശ്രമിച്ചതാണ് 26 കാരനായ കോറി അലൻ മാർട്ടിൻ. ലൈറ്റർ ഉപയോ​ഗിച്ചായിരുന്നു ചിലന്തിയെ കൊല്ലാനുള്ള ശ്രമം. എന്നാൽ തീ പടർന്ന് അത് വലിയൊരു കാട്ടുതീയായി, അറുപത് ഏക്കറോളം വ്യാപിച്ചു. കാട്ടുതീ പടർന്ന ഇടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ മേപ്പിൾടൺ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് പങ്കുവച്ചിട്ടുണ്ട്.

ചിലന്തിയെ കണ്ടപ്പോൾ ലൈറ്ററുപയോ​ഗിച്ച് അതിനെ കൊല്ലാൻ വേണ്ടി ശ്രമിച്ചതാണെന്നാണ് പിടിയിലായ യുവാവ് പറഞ്ഞതെന്ന് ഉതാഹ് കൗണ്ടി ഷെരിഫ് സ്പെൻസർ കാനൻ ട്വീറ്റ് ചെയ്തു. താൻ കണ്ടതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഈ കാട്ടുതീയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചിലന്തിയെ കൊല്ലാൻ ശ്രമിച്ചതാണ് തീപടരാനുണ്ടായ കാരണം എന്നത് തീർത്തും ആദ്യത്തേതാകും എന്ന് അദ്ദേഹം വ്യക്തമാക്കി.

Leave A Reply