പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് റിമാൻഡിൽ

അടൂർ: അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയയാൾ പോലീസ് പിടിയിൽ. മൂന്നാളം പിലാമിറ്റത്ത് വീട്ടിൽ ബൈജുവാണ്‌(32) അടൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അർധരാത്രി വീട്ടിൽ അതിക്രമിച്ച്‌ കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. ഇതുകണ്ട് മാതാവ് ബഹളം വെച്ചതിനെത്തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് മാതാവും കുട്ടിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ അടൂർ ബൈപാസിന് സമീപത്തുനിന്നും ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply