യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; പ്രതി അറസ്റ്റിൽ

ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ അമ്പത്താറുകാരൻ പോലീസിന്റെ പിടിയിൽ. കോട്ടയം പെരുമ്പായിക്കാട് സ്വദേശി കെജെ സാബുവിനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രിയോടെ തെള്ളകം ഭാഗത്തുവെച്ച് വാഹനങ്ങൾ തമ്മിൽ തട്ടിയത് സംബന്ധമായ തർക്കത്തിനിടെയാണ് എതിർ വാഹനത്തിൽ ഉണ്ടായിരുന്ന യുവതിയോട് സാബു മോശമായി പെരുമാറിയത്. തുടർന്ന് യുവതി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave A Reply