‘സന്യാസിയുടെ വികൃതികൾ…’; ഇന്നലെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് സന്യാസി,ഇന്ന് വാക്കുകൾ തിരുത്തി, എവിടെങ്കിലും ഒന്ന് ഉറച്ച് നിൽക്കുവെന്ന് സന്യാസിയോട് അണികൾ…!

ബംഗളൂരു : ചിത്രദുർഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തിൽ കോൺഗ്രസ് നേതാക്കളോടൊപ്പം സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിക്ക് ഹവേരി ഹൊസമുട്ട് സ്വാമിയിൽ നിന്ന് ലഭിച്ച അനുഗ്രഹം ‘പ്രധാനമന്ത്രിയാകും’ എന്നത് ആയിരിന്നു. പക്ഷെ ഇപ്പോൾ മുഖ്യ പുരോഹിതൻ ശ്രീ ശിവമൂർത്തി മുരുഗാ ശരണരു ഇടപെട്ട് അനുഗ്രഹ സംഭാഷണം നിറുത്തി വയ്പിച്ച് ‘നമ്മുടെ മഠം സന്ദർശിക്കുന്നവർ അനുഗ്രഹിക്കപ്പെടും’ എന്ന് തിരുത്തുകയും ചെയ്തു.

ഇതോടെ രാഹുൽ ഗാന്ധിയുടെ മഠം സന്ദർശനം ദേശീയ സമൂഹ മാധ്യമങ്ങളിലടക്കം വാർത്തയായി.കർണ്ണാടകയിൽ കോൺഗ്രസ് ഉന്നതനേതാക്കൾ പങ്കെടുത്ത യോഗത്തിൽ സംബന്ധിക്കാനെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠം സന്ദർശിച്ചത്.’ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായി. ലിംഗായത്ത് സമുദായത്തോടൊപ്പം വന്നതിനാൽ രാഹുൽഗാന്ധിയും പ്രധാനമന്ത്രിയാവും” എന്നായിരുന്നു സന്യാസിയുടെ അനുഗ്രഹവചനങ്ങൾ. ഉടൻ മുഖ്യപുരോഹിതൻ തടഞ്ഞു, ‘അങ്ങനെ പറയരുത്. അക്കാര്യം പറയേണ്ട വേദിയല്ലിത്. ജനങ്ങൾ തീരുമാനിക്കും. നമ്മുടെ മഠം സന്ദർശിക്കുന്നവർ അനുഗ്രഹിക്കപ്പെടും” എന്നാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

Leave A Reply