‘ബിംബിസാര’യുടെ ക്യാരക്ടര്‍ വീഡിയോ പുറത്ത്

സംയുക്ത മേനോന്‍ നായികയാകുന്ന തെലുങ്ക് ചിത്രം ‘ബിംബിസാര’യുടെ ക്യാരക്ടര്‍ വീഡിയോ പുറത്ത്. സംയുക്ത മേനോന്റെ വൈജയന്തി എന്ന കഥാപാത്രത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വസിഷ്ഠ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നന്ദമൂരി കല്യാണ്‍ റാം നായകനാകുന്ന ചിത്രം ഓഗസ്റ്റ് 5നാണ് റിലീസ് ചെയ്യുക. ചിത്രത്തില്‍ കാതറിന്‍ തെരേസ്, വരീന ഹുസൈന്‍, വെണ്ണല കിഷോര്‍, പ്രകാശ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നു. ചോട്ട കെ നായിഡു ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

 

 

Leave A Reply