പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി അശ്ലീല വീഡിയോ ചാറ്റ്; യുവാവ് അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ അയച്ചു കൊടുക്കുകയും ചെയ്ത കാസർഗോഡ് കുന്നുംകൈ സ്വദേശി അഭിജിത്തിനെ (24) പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.

ഇയാളുടെ ഫോൺ പരിശോധിച്ച പോലീസിന് യുവാവ് നിരവധി പെൺകുട്ടികളുമായി വിഡിയോ ചാറ്റ് ചെയ്യുകയും ആയതിന്റെ സ്ക്രീൻ റെക്കോർഡ് ചെയ്ത തായും കണ്ടെത്തി. പിക് അപ്പ് വാനിൽ മരകട്ട കച്ചവടക്കാരൻ ആണ് പ്രതി. അച്ഛനും അമ്മയും വേർപിരിഞ്ഞു കഴിയുന്നതിനാൽ അമ്മാവന്റെ കൂടെ താമസിക്കുന്ന കുട്ടിയുടെ റൂമിൽ നിന്നും രാത്രി 11 മണിക്ക് ശേഷം ആരോടോ സംസാരിക്കുന്നത് കേട്ട അമ്മാവൻ ബലമായി ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ മനസിലായത്.

വിവരം അറിഞ്ഞ് പ്രതി ഫോൺ നമ്പർ മാറ്റി മറ്റ് ഇരകളെ വലയിൽ വീഴ്ത്തുമ്പോൾ ആണ് പ്രതി പയ്യന്നൂർ പോലീസിന്റെ വലയിൽ കുടുങ്ങിയത്. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് കർണാടകയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പ്രതി ഇന്നലെ രാത്രി പയ്യന്നൂർ കണ്ടോത്ത് വെച്ച് പിടികൂടിയത്. പയ്യന്നൂർ അഡീഷണൽ എസ്ഐ കെ വി മുരളി എ എസ് ഐ അബ്ദുൽ റൗഫ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply