ലോക ചെസ് ഒളിമ്പ്യാഡില്‍ മത്സരിക്കാനെത്തിയ മുത്തശ്ശി

ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡില്‍ മത്സരിക്കാനെത്തിയ താരങ്ങള്‍ക്കിടയില്‍ ഒരു മുത്തശ്ശിയുമുണ്ട്. മൊണോക്കോ വനിതാ ടീമിലെ ജൂലിയ ലെബെല്‍ അരിയാസ് എന്ന എഴുപത്തിയാറുകാരിയാണ് 44-ാം ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം ചെന്ന താരം. മുന്‍കാലങ്ങളില്‍ ഫ്രാന്‍സിനും അര്‍ജന്റീനയ്ക്കും വേണ്ടി ഒളിമ്പ്യാഡില്‍ മത്സരിച്ച ഈ വുമണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഇപ്പോള്‍ മൊണോക്കോയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നത്.

നാലുതവണ അര്‍ജന്റീന വനിതാ ദേശീയ ചെസ് ചാമ്പ്യനായിരുന്ന ജൂലിയ ലെബെല്‍ മൂന്നു തവണ ഫ്രഞ്ച് വനിതാ ദേശീയ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്. ലോകചാമ്പ്യന്‍ഷിപ്പിന്റെ സുപ്രധാന ഘട്ടമായ ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ 2 തവണ മത്സരിച്ചു. 76കാരിയായ ജൂലിയ ലെബെല്‍ അരിയാസിന്റെ പതിനെട്ടാം ചെസ് ഒളിമ്പ്യാഡാണിത്. തന്റെ കരിയറിലെ 107-ാം ഗെയിമിനാണ് ജൂലിയ ഇക്കുറി ഇറങ്ങുന്നത്.

 

 

 

Leave A Reply