കമല്ഹാസന് – ലോകേഷ് കനകരാജ് ടീമില്‍ ഒരുങ്ങിയ മെഗാഹിറ്റ് ചിത്രം വിക്രമിലെ ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാസന്തി മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറാന്‍ ഒരുങ്ങുന്നു.
മമ്മൂട്ടിക്കൊപ്പം നില്ക്കുന്ന നടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇനിയും പേരിടാത്ത ഈ ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.ഇനിയും പേര് പുറത്തുവിടാത്ത മമ്മൂട്ടി-ബി.ഉണ്ണിക്കൃഷ്ണന് ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമലാ പോള്‍ എന്നിവരാണ് നായികമാര്‍. തമിഴ് നടന് വിനയ് റായ് ആണ് വില്ലന്‍ വേഷത്തില്‍. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.
തമിഴിലെ പ്രമുഖ നൃത്തസംവിധായകന്‍ ദിനേശ് മാസ്റ്ററുടെ സഹായിയായി വിജയ് ചിത്രം മാസ്റ്ററില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ലോകേഷ് കനകരാജ് തന്റെ അടുത്തചിത്രത്തിമായ വിക്രത്തില്‍ വാസന്തിക്ക് നിര്‍ണായകവേഷം നല്‍കിയത്. വിക്രത്തില്‍ കമല്‍ ഹാസനും ഫഹദ് ഫാസിലിനും ഒപ്പമുള്ള വാസന്തിയുടെ രംഗങ്ങള്‍ തിയേറ്ററില്‍ വന്‍ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.