‘കുരങ്ങ് പനി ഭീതി..’; മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൽഹി: കുരങ്ങ് പനി വ്യാപനം തടയാൻ ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. രോഗിയുമായി അടുത്തിടപഴകൽ, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പർക്കം, രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷസമ്പർക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും അവ ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്. രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും മന്ത്രാലം വ്യക്തമാക്കി.

1. ലക്ഷണങ്ങളുള്ളവർ അടിയന്തരചികിത്സ തേടുക.

2. രോഗി ഉപയോഗിച്ച കിടക്കകൾ, വസ്ത്രങ്ങൾ എന്നിവ പ്രത്യേകം കഴുകുക.

3. രോഗം സ്ഥിരീകരിച്ചാൽ സ്വയം നിരീക്ഷണത്തിലിരിക്കുക

4. മുറിയും പരിസരങ്ങളും അണുവിമുക്തമാക്കുക.

5. രോഗിയുമായി സമ്പർക്കം പുലർത്തുന്നവരും രോഗിയും മൂന്നുപാളികളുള്ള മുഖാവരണം ധരിക്കുക.

എന്നിവയാണ് നിർദേശങ്ങൾ. കുരങ്ങ് വസൂരിക്ക് വാക്സിൻ വികസിപ്പിക്കാനുള്ള ചർച്ച സജീവമാണെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാർ പുനെവാല ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Leave A Reply