ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന് മുന്നിൽനിന്നും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. വാടക്കല്‍ പാല്യതൈയ്യിൽ മിഥുൻ(24), വെള്ളപ്പനാട് ബെന്‍സണ്‍(23), വണ്ടാനം, പുല്ലംവീട്ടില് അനന്തകൃഷ്ണന് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്നും 1.600 കിലോ കഞ്ചാവാണ്പോലീസ് പിടിച്ചെടുത്തത്.
ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജെയ്ദേവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെയും നേതൃത്വത്തിൽ സ്റ്റേഷന് ഓഫിസര്‍ അരുൺകുമാറും പോലീസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.ഒഡിഷയിൽനിന്നും ധൻബാദ് ട്രെയിനിൽ ആലപ്പുഴയിൽ എത്തി ബസ് കാത്തു നിൽക്കുമ്പോഴാണ് ഇവരെ പിടികൂടിയത്.