വിതയ്ക്കാം വിത്തുരുളകൾ തളിർക്കട്ടെ പുതുനാമ്പുകൾ

തലശ്ശേരി: ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീം വളന്റിയർമാർ തയ്യാറാക്കിയ ആയിരത്തോളം വിത്തുരുളകൾ (seed balls) തലശ്ശേരി സബ് കലക്ടർ ബംഗ്ലാവിന്റെ പരിസരത്ത് വിതറി. ഹയർസെക്കൻഡറി വിഭാഗം നാഷനൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ ലോകപ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി നടത്തുന്ന ‘തളിർക്കട്ടെ പുതുനാമ്പുകൾ’ എന്ന പദ്ധതിയുടെ ഭാഗമായാണിത്. തലശ്ശേരി സബ് കലക്ടർ അനുകുമാരി വിത്തുരുളകൾ വിതറി പദ്ധതി ഉദ്ഘാടനം ചെയ്തു.

2021 ലെ എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പിൽ വളന്റിയർമാർ തയ്യാറാക്കിയ വിവിധയിനം ഫലങ്ങളുടെ സീഡ് ബാളുകളാണ് വിതറിയത്. ആത്ത, മാതളനാരങ്ങ, ഓറഞ്ച്, സീതപ്പഴം, ഞാവൽ, കശുമാവ്, പേര, തുടങ്ങിയവയുടെ വിത്തുരുളകളാണ് വിതറിയത്. വിദ്യാർഥികളിൽ പ്രകൃതി സ്നേഹവും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വബോധവും വളർത്താൻ ഈ ഉദ്യമത്തിലൂടെ സാധിച്ചു. പ്രിൻസിപ്പൽ ആർ. സരസ്വതി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ റീജ പി. റഷീദ്, വളന്റിയർ ലീഡർമാരായ ആശിത്, പുണ്യ എന്നിവർ നേതൃത്വം നൽകി.

Leave A Reply