ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് ഹിദായത്ത് കഥ എഴുതി സംവിധാനം ചെയ്യുന്ന ആര്‍ഡി എക്സ് എന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരും, ഐമ റോസ്മിയും നായികമാര്‍. കാര്യസ്ഥന്, മാസ്റ്റര്‍പീസ്, മധുരരാജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച മഹിമനമ്പ്യാര്‍ നിരവധി തമിഴ് സിനിമകളില്‍ നായിക വേഷമിട്ടിട്ടുണ്ട്. ആദ്യമായാണ് മഹിമ മലയാളത്തില്‍ നായികയാവുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും ഐമ റോസ് മി തിളങ്ങിയിട്ടുണ്ട്.
ലാല്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, ഷമ്മിതിലകന്‍, മാല പാര്‍വതി, നിഷാന്ത് സാഗര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. തിരക്കഥ ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍. അലക്സ് പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.പവര്‍ ആക്ഷന്‍ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അന്പ് അറിവാണ്. വന്‍ ബഡ്ജറ്റില്‍ തൊണ്ണൂറുദിവസത്തെ ചിത്രീകണം ആണ് പ്ലാന്‍ ചെയ്യുന്നത്. ആഗസ്റ്റ് 17ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. വീക്കെന്‍ഡ് ബ്ളോക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം പി.ആര്.ഒ വാഴൂര്‍ ജോസ്.