‘ഒടുവിൽ വിവാദ സന്ദർശനം പൂർത്തിയായി’; നാൻസി പെലോസി തായ്‌വാൻ വിട്ടു

തായ്പേയ്: ഏറെ വിവാദമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ വിട്ടു. ചൈനീസ് മുന്നറിയിപ്പുകൾ ലംഘിച്ചായിരുന്നു നാൻസി പെലോസി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി തായ്‌വാനിൽ എത്തിയത്.

തായ്‌വാനോടുള്ള പ്രതിബദ്ധത ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കാനാണ് തായ്‌വാനിലെത്തിയതെന്ന് പെലോസി വ്യക്തമാക്കി. ഈ സൗഹൃദത്തിൽ ഞങ്ങൾ അഭിമാനിക്കുന്നതായും പെലോസി പറഞ്ഞു.തായ്‌വാനും ലോകത്തിനുമിടയിൽ ചൈന തടസമായി നിൽക്കുന്നുവെന്ന് പെലോസി ആരോപിച്ചു. പുരുഷൻമാർ എത്തിയപ്പോൾ ചൈനയക്ക് പ്രതിഷേധമില്ലായിരുന്നു, താനെത്തിയപ്പോൾ എന്താണ് ഇത്രവലിയ പ്രശ്‌നമെന്നും നാൻസി ചോദിച്ചു.

തായ്‌വാനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നാൻസി പെലോസി തന്റെ കിഴക്കനേഷ്യൻ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയ, ജപ്പാൻ സന്ദർശനത്തിനായി തിരിച്ചു.

Leave A Reply