വയനാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വഹിച്ചു. കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷത വഹിച്ചു.
ഖാദി ഓണം മേളയിലെ ആദ്യ വില്പന കല്‍പ്പറ്റ നഗരസഭാ ചെയര്മാന് കേയംതൊടി മുജീബില്‍ നിന്നും ജില്ല വനിത മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി പ്രസിഡണ്ട് എം വാസന്തി ഏറ്റുവാങ്ങി. ഖാദി ബോര്‍ഡ് വയനാട് ആദ്യമായി വിപണിയിലിറക്കുന്ന റെഡിമെയ്ഡ് ഷര്‍ട്ട്, ചുരിദാര്‍ ടോപ്പ് എന്നിവയുടെ ലോഞ്ചിങ്ങും സമ്മാന കൂപ്പണ്‍ വിതരണവും ഖാദി ബോര്‍ഡ് മെമ്പര്‍ എസ്. ശിവരാമന് നിര്‍വഹിച്ചു.
ചടങ്ങില്‍ ഖാദി ബോര്‍ഡ് ജില്ലാ ഓഫീസര്‍ എം ആയിഷ, എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് മോബിഷ് . പി.തോമസ്, എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറി എ കെ രാജേഷ്, എന്‍ ജി.ഒ സംഘ് ജോയിന്‍ സെക്രട്ടറി കെ ഗോപാലകൃഷ്ണന്, ഖാദി ഗ്രാമോദ്യോഗ് ഭവന് മാനേജര്‍ പി.എച്ച് വൈശാഖ്, കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ പി. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.