ഉരുൾ പൊട്ടൽ; സിവി കോളനിയിൽ നിന്നും 18 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കാസർഗോഡ്: ശക്തമായമഴയെ തുടർന്ന് ഉരുൾ പൊട്ടൽ ഉണ്ടായ ബളാൽ പഞ്ചായത്തിലെ ചുള്ളി സി. വി. കോളനിയിൽ നിന്നും 18 കുടുംബങ്ങളെ ചുള്ളി ഗവ. എ ൽ. പി. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.സബ്ബ് കളക്ടർ ഡി ആർ. മേഘശ്രീ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.

ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയകാലയിൽ പഞ്ചായത്ത്‌ മെമ്പർ മാർ നാട്ടുകാർ എന്നിവർ ആവശ്യമായസഹായങ്ങൾ ചെയ്ത് വരുന്നു.18 കുടുംബങ്ങളിലെകുട്ടി കൾ ഉൾപ്പെടെ ഉള്ള മുഴുവൻ പേർക്കും ദുരിതാശ്വാസക്യാമ്പിൽ ആവശ്യമായ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി.

Leave A Reply