മമ്മൂട്ടി ഫാന്‍സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഒരു വര്‍ഷം നീണ്ടു നിന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മമ്മൂട്ടി അഭിനന്ദിച്ചു. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്നമമ്മൂട്ടി -ബി.ഉണ്ണിക്കൃഷ്ണന് ചിത്രത്തിന്റെ ലൊക്കേഷനിലാണ് പരിപാടി നടന്നത്.
ഒരു വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടങ്ങുന്ന ഡയറി മമ്മൂട്ടി പരിശോധിക്കുകയും പ്രവര്‍ത്തനങ്ങള്‍ സന്തോഷം തരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് അരുണ്‍ സംസ്ഥാന രക്ഷാധികാരികളായ ഭാസ്കര്‍, അശോകന്, ജില്ലാ സെക്രട്ടറി റഫീഖ്, ട്രഷറര്‍ നൗഫല്‍, വൈസ് പ്രസിഡന്റ് സജീര്‍, ജോയിന്റ് സെക്രട്ടറി ശ്യാം, എക്സിക്യൂട്ടീവ് അംഗങ്ങളായ ബൈജു, വിമല്‍ എന്നിവര്‍ പങ്കെടുത്തു