പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി-കഞ്ഞിക്കുഴി അമ്പലക്കവല പുറന്തോട്ടത്തില്‍ വീട്ടില്‍ സെര്‍ഫിന്‍ വില്‍ഫ്രഡ് (22)നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് വശത്താക്കി ഒന്നരവര്‍ഷക്കാലമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌നവീഡിയോകളും ഫോട്ടോകളും വാങ്ങിയശേഷം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിവരമറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വൈക്കം ഡിവൈ.എസ്.പി. എ.ജെ.തോമസ്, കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഒ. സജീവ് ചെറിയാന്‍, എസ്.ഐ. വിപിന്‍ ചന്ദ്രന്‍, എ.എസ്.ഐ. വി.വി. റോജിമോന്‍, എസ്.സി.പി.ഒ.മാരായ ജി.സി. തുളസി, എം.പി. പ്രശാന്ത്, സുനില്‍കുമാര്‍, സി.പി.ഒ.മാരായ സജയന്‍, റിജോ വര്‍ഗീസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Leave A Reply