ട്രോള്‍ ചെയ്യുന്നവരെ താന്‍ വിമര്‍ശിച്ചിട്ടില്ല; ടിനി ടോം

ട്രോള്‍ ചെയ്യുന്നവരെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് നടന്‍ ടിനി ടോം. താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ട്രോളുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ് ഞാന്‍. മോശം കമന്റുകള്‍ ചെയ്യുന്ന ആളുകളെക്കുറിച്ചായിരുന്നു എന്റെ പരാമര്‍ശം. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ ട്രോളുന്നുണ്ടെങ്കില്‍ എന്നെയും ട്രോള്‍ ചെയ്യാം. എനിക്ക് ട്രോള്‍ ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്.ഞാന്‍ എന്റെ ജീവിതത്തില്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. പീഡനക്കേസിലോ മയക്കുമരുന്നു കേസിലോ ഉള്‍പ്പെട്ടിട്ടില്ല. ഞാന്‍ മറ്റുള്ളവരെ സഹായിക്കാനേ ശ്രമിച്ചിട്ടുള്ളൂ. ട്രോളുന്നതില്‍ എനിക്ക് വിരോധമില്ല. ഞാന്‍ കാരണം ആരെങ്കിലും അരി വാങ്ങിക്കുന്നുവെങ്കില്‍ അത് വലിയ കാര്യമാണ്- ടിനി ടോം പറഞ്ഞു.

 

 

 

 

 

Leave A Reply