യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും
യു.എ.ഇയുടെ കിഴക്കൻ മേഖലയായ അൽഐൻ ഉൾപ്പെടെ പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രിയോടെ ശക്തമായ മഴയും ആലിപ്പഴ വർഷവും. ശക്തമായ കാറ്റിനും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പലയിടത്തും ചുവപ്പ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്തുള്ള ജാഗ്രത പാലിക്കണമെന്നും അപകടകരമായ സാഹചര്യങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അൽഐന്‍ പുറമേ, അൽ തിവയ്യ, അൽ ഖത്തറ, നഹിൽ, ബദാ ബിൻത് സൗദ്, അലമീറ എന്നിവിടങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിലെ മിന്നലിന്റെയും ശക്തമായ മഴയുടെയും വിഡിയോകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.