കാസർഗോഡ് വീണ്ടും വൻ കഞ്ചാവ് വേട്ട; 16.6 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസർഗോഡ്: ജില്ലയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 16.6 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അഷ്മീന മൻസിലിലെ ഡി. ഗഫൂറിനെ(40) യാണ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് ഡിവൈഎസ്പി വി.വി മനോജ്, ടൗൺ ഇൻസ്‌പെക്ടർ പി.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മീപ്പുഗിരിയിൽ വെച്ചാണ് കെ.എൽ 19 എംഇ 4090 റെനോൾട്ട് പൾസ് വാഹനത്തിൽ വരികയായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. കുമ്പള ഭാഗത്ത് നിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് കാറിൽ കഞ്ചാവ് കടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മറ്റൊരു സംഭവത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 40 ഗ്രാം കഞ്ചാവുമായി 40കാരനെ പോലീസ് പിടികൂടി. ബേള ബർമിനടുക്ക സ്വദേശിയും കർണാടക കർനൂർ ഈശ്വരമംഗലത്ത് താമസക്കാരനുമായ മൂസ(40)യെയാണ് ആദൂർ എസ്.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

Leave A Reply