ആപ്പിള്‍ ഐഫോണ്‍ 14 ഉടനെ എത്തും

ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഐഫോണ്‍ മോഡലായ ഐഫോണ്‍ 14 വൈകാതെ പുറത്തിറക്കുമെന്ന് സൂചന. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്തംബര്‍ 13നകം ഐഫോണ്‍ 14 പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഐഫോണ്‍14 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഐഫോണ്‍13നെക്കാള്‍ വളരെക്കുറച്ച് മാറ്റങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന.

ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് മാത്രമേ ഡിസൈനില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ കാണുന്ന പഞ്ച് ഹോള്‍ ഡിസ്പ്‌ളേ ഡിസൈന്‍ ഉണ്ടാകാനിടയില്ല. വൈഡ്നോച്ച് ഡിസൈനോടുകൂടിയ മുന്‍വശവും പിന്നില്‍ ഡ്യുവല്‍ ക്യാമറയും തന്നെയാകും. അലുമിനിയം ഫ്രെയിമോടുകൂടിയ ഗ്‌ളാസ് ബാക്ക് ഡിസൈനാകും ഉണ്ടാകുക.

6.1 ഇഞ്ച് ഒഎല്‍ഇഡി 90 ഹെഡ്‌സ് ഡിസ്പ്‌ളേയാകും ഐഫോണ്‍14ല്‍. ഐഫോണ്‍13ല്‍ ഇത് 60 ഹെഡ്സ് ഡിസ്പ്‌ളെയാണ്. ബയോണിക് എ15 ചിപ്പ് ആയിരിക്കും ആപ്പിള്‍ ഐഫോണ്‍13ലെ പോലെ ഐഫോണ്‍ 14നും.ഐഒഎസ്16 ഓപ്പറേറ്റിംഗ് സിസ്റ്റമടങ്ങിയ ഫോണില്‍ ബാറ്ററി പവറിനെ കുറിച്ച് എന്നാല്‍ വ്യക്തത വന്നിട്ടില്ല. ഓട്ടോഫോക്കസിംഗ്, മാക്രോ സാങ്കേതികവിദ്യകളുളള ക്യാമറയാകും ഐഫോണ്‍ 14ന്, ബാറ്ററിയിലെപോലെ ക്യാമറയിലും പുതിയ സാങ്കേതിക വിദ്യതന്നെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

Leave A Reply