പാറമടയിലെ കവർച്ച; ജീവനക്കാരൻ അറസ്റ്റിൽ

നെടുങ്കണ്ടം : പാറമടയിലെ ഉപകരണങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ പ്രതി പോലീസ് പിടിയിൽ. അന്യാർതൊളു ശാന്തിഭവൻ കനകരാജ് (60) ആണ് അറസ്റ്റിലായത്. ജൂലായ് 26 ന് രാത്രിയിലാണ് കവർച്ച നടന്നത്.

പാറമടയിലെ ജീവനക്കാരനായ കനകരാക് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പാറമടയിൽ ഉപയോഗിക്കുന്ന വടവും കട്ടറുമാണ് കനകരാജ് മോഷ്ടിച്ചത്. കമ്പംമെട്ട് സിഐ വി.എസ്.അനിൽകുമാർ, എസ്‌ഐ അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave A Reply