മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം ആവാടുതുറ സ്വദേശി ഷിബുവിനെയാണ് (39) മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് എത്തിച്ച് ഇടനിലക്കാർ മുഖേന ഇയാൾ ചില്ലറ വില്പന നടത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും മറ്റ് സമീപ പ്രദേശങ്ങളിലും കഞ്ചാവ് എത്തിക്കുന്ന പ്രധന കണ്ണികളിൽ ഒരാളാണ് അറസ്റ്റിലായ ഷിബു. തമിഴ്നാട്ടിൽ നിന്നും ആന്ധാപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ എത്തിച്ച് ചെറിയ കവറുകളിലാക്കി ചില്ലറ വില്പനക്കാർക്ക് എത്തിക്കും. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply