വർക്കലയിലെ ബൈക്ക് മോഷണ സംഘം പിടിയിൽ

തിരുവനന്തപുരം: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും വർക്കല നടയറ പുല്ലാന്നിക്കോട് പ്രദേശങ്ങളിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടത്തിയ മോഷണ സംഘം പിടിയിൽ. ചെറുന്നിയൂർ അയന്തി ജാൻസി മന്ദിരത്തിൽ ഷിബു മകൻ ഷിജോ (20), വക്കം ഇറങ്ങ് കടവ് പുളിവിളാകം ക്ഷേത്രത്തിന് സമീപം കായൽ വിളുമ്പ് വീട്ടിൽ ഷിബു മകൻ ഷിജു (20), വെട്ടൂർ സ്വദേശിയായ +2
വിദ്യാർഥി എന്നിവരാണ് വർക്കല പോലീസിന്റെ പിടിയിലായത്. കടയ്ക്കാവൂർ വർക്കല ഭാഗങ്ങളിൽ നിന്നും പൾസർ , 220 NS , യമഹ V3 ഇനങ്ങളിൽപ്പെട്ട ബൈക്കുകളാണ് സംഘം മോഷ്ടിച്ചു കടത്തിയത് .

ബൈക്കുകൾ മോഷ്ടിച്ച് വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും നിറം മാറ്റിയുമാണ് സംഘം ജില്ലയുടെ
വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്നത്. വർക്കലയിലെ മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച CCTV ദൃശ്യങ്ങളും മറ്റുമാണ് കേസിൽ വഴിത്തിരിവായത്. മോഷണ സംഘത്തിലെ മറ്റു രണ്ടുപേർ ഇപ്പോഴും ഒളിവിലാണ് ഇവർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ വാഹനങ്ങൾ സംഘം മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വർക്കല SHO സനോജ്. എസ് അന്വേഷണം
ഊർജ്ജിതമാക്കി.

വർക്കല ഡി വൈ എസ് പി പി.നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല SHO സനോജ്. എസ്, സബ്ബ് ഇൻസ്പെക്ടർ രാഹുൽ.പി.ആർ, സബ്ബ് ഇൻസ്പെക്ടർ ശരത്.C, അസി. സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, SCPO സനൽ, ഷിജു, CPO മാരായ പ്രശാന്തകുമരൻ, ഷജീർ, റാം ക്രിസ്റ്റിൻ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് മോഷണ സംഘത്തെ പിടികൂടിയത്.

Leave A Reply