കാപ്പി പള്ളി പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു

കൂത്താട്ടുകുളം: എറണാകുളം കുമരകം കമ്പംമേട് ഹൈവേയിൽ അപകടത്തിലായ പാലക്കുഴ കാപ്പി പള്ളി പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം. ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് ​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തടം കവലയിൽ ധർണയും റോഡ് ഉപരോധവും സംഘടിപ്പിച്ചു.

80 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പാലം കൈവരികൾ നശിച്ച് കാൽനടയാത്രക്കാർക്കും, ഇരുചക്രവാഹനക്കാർക്കും, അപകടം ഉണ്ടാക്കുകയാണ് ​. പാലത്തോട് ചേർന്ന റോഡിന്‍റെ വശം ഇടിഞ്ഞ അവസ്ഥയിലാണ് . ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്​ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജയ്സൺ ജോർജ് അധ്യക്ഷത വഹിച്ചു.

Leave A Reply