പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ചങ്ങരംകുളം: മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ. എടപ്പാൾ നടുവട്ടം സ്വദേശിയായ യുവാവിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. എടപ്പാൾ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപം താമസിക്കുന്ന മാടമ്പി വളപ്പിൽ അമീർ അലി (30) ആണ് പിടിയിലായത്.

കെട്ടിടനിർമാണ തൊഴിലാളിയായ അമീർ അലി മൂന്ന് മാസങ്ങൾക്ക് മുൻപാണ് 16കാരിക്ക് മൊബൈൽ ഫോൺ നമ്പർ കൈമാറിയത്. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ കുട്ടി മാത്രമാണെന്ന് മനസ്സിലാക്കിയതോടെ യുവാവ് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും വീട്ടുകാർ ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും ചെയ്തു. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ പ്രകാരം കേസെടുത്ത്​ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Leave A Reply