പൂത്തോട്ടയിൽ ചത്ത തെരുവുനായകൾക്ക് പേവിഷബാധ; ആശങ്കയിൽ ജനങ്ങൾ

തൃപ്പൂണിത്തുറ: പൂത്തോട്ടയിൽ ചത്ത തെരുവുനായകൾക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായി പ്രദേശവാസികൾ. പുത്തൻകാവ് പൂത്തോട്ട എട്ട്​, ഒമ്പത്​ വാർഡുകളിൽ നാട്ടുകാരിൽ ചിലരെ കടിച്ച നായകൾക്കാണ് കഴിഞ്ഞ ദിവസം വന്ന ലാബ് റിപ്പോർട്ടിൽ പേവിഷ ബാധ സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച വാർഡ് ഒമ്പതിൽ ചത്ത നായുടെ മൃതദേഹം പോസ്റ്റ്​മോർട്ടം ചെയ്തപ്പോൾ ലാബ് റിപ്പോർട്ട്‌ പോസിറ്റിവ് ആയിരുന്നു. തിങ്കളാഴ്ച മുതൽ പലരെയും ഓടിനടന്ന് കടിക്കുകയും വിദ്യാർഥികൾ അടക്കമുള്ള വഴിയാത്രക്കാരെ ഭീതിയിലാക്കുകയും ചെയ്ത മറ്റൊരു നായ്​ ചൊവ്വാഴ്ച പുത്തൻകാവിലെ വാർഡ് എട്ടിൽ ചത്തിരുന്നു. പോസ്റ്റ്​മോർട്ടത്തിനായി മണ്ണുത്തിയിലേക്ക് അയച്ച ഈ നായും പേവിഷബാധ മൂലമാണ് ചത്തതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഇതോടെ വളർത്തുമൃഗങ്ങളുമായി ഇടപെടുന്നവരും കാൽനടക്കാരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ഉദയംപേരൂർ കർമ്മപഞ്ചായത്ത് എട്ടാം വാർഡ് അംഗം എം.പി. ഷൈമോൻ അഭ്യർഥിച്ചു.

Leave A Reply