കാർ തട്ടിപ്പ്​ കേസ്; രണ്ടാം പ്രതിയും അറസ്റ്റിൽ

പള്ളുരുത്തി: വാഹനം വാടകക്കെടുത്ത ശേഷം മടക്കിനൽകാതെ തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതിയും പോലീസ് പിടിയിൽ. ഉണ്ണിച്ചിറ മേലാത്ത് റോഡിൽ വടക്കേമഠത്തിൽ വീട്ടിൽ ഇപ്പോൾ കലൂരിലെ സ്വകാര്യ ഫ്ലാറ്റിൽ താമസിക്കുന്ന വിനോദ് മോഹനെയാണ് (32) മട്ടാഞ്ചേരി അസി.കമീഷ്ണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സ്നാഘം അറസ്റ്റ് ചെയ്തത്. ഇടക്കൊച്ചി സ്വദേശിയിൽ നിന്നുമാണ് ഇയാൾ വാഹനം വാടകക്ക് എടുത്തത്.

കേസിൽ ഒന്നാം പ്രതിയായ പത്തനംതിട്ട വെച്ചൂചിറ സ്വദേശി സന്തോഷ് കുമാറിനെ കഴിഞ്ഞ ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ വിനോദിനെതിരെ എറണാകുളം സെൻട്രൽ, കടവന്ത്ര സ്റ്റേഷനുകളിൽ സമാനകേസുണ്ടെന്ന് പോലീസ് പറഞ്ഞു. പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ ബൽരാജ് കെ. ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സ്മിജേഷ്, പ്രശോഭ് കുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave A Reply