ഷാർജയിൽ പരിസ്ഥിതി, കാർഷിക വിഷയങ്ങളിൽ പ്രത്യേക പഠന, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു

പരിസ്ഥിതി, കാർഷിക വിഷയങ്ങളിൽ പ്രത്യേക പഠന, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഷാർജ ഭരണാധികാരി ആസ്ട്രേലിയയിലെ മെൽബൺ യൂനിവേഴ്സിറ്റ് അധികൃതരുമായി ചർച്ച നടത്തി. അൽ ദൈദിലെ ഷാർജ യൂനിവേഴ്സിറ്റി ശാഖയിലാണ് യൂനിവേഴ്സിറ്റി അധികൃതരും ഭരണാധികാരിയും ചർച്ച നടത്തിയത്.

പരിസ്ഥിതി, കാർഷിക വിഷയങ്ങളിൽ പഠനവും ഗവേഷണവും ശക്തമാക്കുന്നതിന് ഷാർജയുടെ വിവിധ മേഖലകളിൽ സീഡ് ബാങ്ക്, മരുഭൂ പഠന കേന്ദ്രം, പ്രത്യേക ഫാമുകൾ, മൃഗസംരക്ഷണം, കൃഷി, പരിസ്ഥിതി, കൃഷി എന്നിവിഷയങ്ങൾ പ്രത്യേക കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ചാണ് മെൽബൺ യൂനിവേഴ്സിറ്റി അധികൃതരുമായി ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി ചർച്ച നടത്തിയത്.

Leave A Reply