പാലക്കാട്: പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലെ വില്ലേജുകളില്‍ ഭൂമി ഉള്‍പ്പെട്ടവരുടെ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതിനുള്ള വിചാരണ ഇന്ന് മുതല്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ മണ്ണാര്‍ക്കാട് -ഒന്ന്, മണ്ണാര്‍ക്കാട് രണ്ട് വില്ലേജുകളിലേയും, ഓഗസ്റ്റ് 9, 10 തീയതികളില്‍ പയ്യനെടം വില്ലേജിലേയും, ഓഗസ്റ്റ് 16,17 തീയതികളില്‍ കോട്ടോപ്പാടം ഒന്ന്, കോട്ടോപ്പാടം രണ്ട്, കോട്ടോപ്പാടം ഒന്ന് വില്ലേജുകളിലെയും ഓഗസ്റ്റ് 22,23,25 26 തീയതികളില്‍ അലനല്ലൂര്‍- മൂന്ന് വില്ലേജിലേയും ഭൂമി ഉള്‍പ്പെടുന്നവരുടെ ആക്ഷേപങ്ങള്‍ കേള്‍ക്കുമെന്ന് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പരാതികള്‍ ഉന്നയിച്ച ബന്ധപ്പെട്ട ആളുകള്‍ വിചാരണ നോട്ടീസില്‍ പറയുന്ന രേഖകള്‍ സഹിതം എത്തിച്ചേരണം. രാവിലെ 11നാണ് വിചാരണ ആരംഭിക്കുക.