ഓണം ഖാദി മേള ഇന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

പാലക്കാട്: ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേളയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനാവും. മേളയുടെ ആദ്യ വില്‍പ്പനയും സമ്മാനക്കൂപ്പണ്‍ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ നിര്‍വഹിക്കും.

മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. തുണിത്തരങ്ങള്‍ക്ക് പുറമെ ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും വിപണത്തിന് ഉണ്ടാവും. കൂടാതെ സ്വര്‍ണ സമ്മാനങ്ങളും, സമ്മാന കൂപ്പണുകളും ലഭിക്കും.

ഖാദി ബോര്‍ഡ് മെമ്പര്‍ എസ്.ശിവരാമന്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ബി.സുഭാഷ്, സര്‍വോദയ സംഘം സെക്രട്ടറി പ്രജീഷ്, ഉല്‍പാദകസഹകരണ സംഘം പ്രസിന്റ് പി.എം.രാജു, കോഴിക്കോട് സര്‍വോദയ സംഘം സെക്രട്ടറി പി.വിശ്വന്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്ട് ഓഫീസര്‍ പി.എസ്.ശിവദാസന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Leave A Reply