ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി∙ മാധ്യമ പ്രവർത്തകൻ വി.ബി. ഉണ്ണിത്താനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായിരുന്ന വിരമിച്ച ക്രൈംബ്രാഞ്ച് എസ്പി എൻ. അബ്ദുൽ റഷീദിന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

സിലക്‌ഷൻ നടപടി പൂർത്തിയായിട്ടില്ലെന്നു യുപിഎസ്‌സി അറിയിച്ചിരുന്നു. തുടർന്നാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

ഉണ്ണിത്താനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്ന അബ്ദുൽ റഷീദിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. എന്നാൽ ഇതിനെതിരെ അപ്പീൽ ഹൈക്കോടതിയിൽ നിലവിലുണ്ടെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്ക് ഐപിഎസ് നൽകുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും പത്രപ്രവർത്തകൻ ജി.വിപിനൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave A Reply