‘ ഗാര്‍ഗി ‘ സോണി ലിവില്‍ ഓഗസ്റ്റ് 12ന് എത്തും

സായ് പല്ലവി നായികയായ ഗാര്‍ഗി എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവില്‍ ഓഗസ്റ്റ് 12നാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

ഗൗതം രാമചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഐശ്വര്യ ലക്ഷ്മി, ഗൗതം രാമചന്ദ്രന്‍, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മി്ചത്ത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് ചിത്രം എത്തിയത്.

 

Leave A Reply