ഇന്‍സ്റ്റാഗ്രാം റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയയായ ചൈതന്യ പ്രകാശ് സിനിമാ രംഗത്തേക്ക്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു മില്യണ്‍ ഫോള്ളോവേഴ്സ് നേടിയ താരം ‘ഹയ’ എന്ന സിനിമയിലൂടെ താരം സിനിമാ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
ഭരത്കെയുടെ നായികയായി ആണ് ചൈതന്യ പ്രകാശ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘ഹയ ‘ ഒരു ക്യാമ്പസ് ത്രില്ലര്‍ ചിത്രമാണ്.
പ്രിയം, ഗോഡ്സ് ഓണ്‍ കണ്ട്രി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു ശ്രദ്ധേയനായ വാസുദേവ് സനല്‍ തന്റെ പുതിയ ചിത്രമായ ‘ഹയ’യിലൂടെ ഒരു കൂട്ടം പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്ക് അവസരം നല്‍കുകയാണ്. മാധ്യമ പ്രവര്‍ത്തകനായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്. ജിജു സണ്ണി ചായാഗ്രാഹണവും അരുണ്‍ തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മസാല കോഫി എന്ന ബാന്റിന്റെ അമരക്കാരന് വരുണ്‍ സുനിലാണ് സംഗീത സംവിധായകന്
തിരുവനന്തപുരം മാര്‍ ഇവനിയോസ് കോളേജില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ചൈതന്യ പ്രകാശ്.ഇന്‍സ്റ്റഗ്രാമില്‍ 1 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്കുള്ളത്. ട്രെന്‍ഡിങ് റീല്‍സുമായി നിരന്തരം എത്തുന്ന താരം ഇപ്പോള്‍ എത്താറുള്ളത് റിക്രിയേറ്റിങ് വീഡിയോകളുമായാണ്.അടുത്തിടെ ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബിര്‍ കപൂറിന്റെ ചിത്രമായ ‘ഷംഷേര’യുടെ പ്രമോഷന് പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ.