അഞ്ചു വിദ്യാർഥികളെ പീഡിപ്പിച്ചു; അധ്യാപകന് 79 വർഷം കഠിന തടവ്

കണ്ണൂർ: വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. പ്രതിയായ പെരിങ്ങോം സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് കോടതി 79 വർഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന പ്രതി അഞ്ചു വിദ്യാർഥികളെ പീഡിപ്പിച്ചതായാണ് കേസ്. 2014 ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂൾ പ്രധാന അധ്യാപിക, ഹെൽപ് ഡെസ്ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേർത്തിരുന്നുവെങ്കിലും ഇവരെ വെറുതെ വിട്ടു.പെരിങ്ങോം എസ്.ഐ ആയിരുന്ന പി.ബി സജീവ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

Leave A Reply