നിക്ഷേപകരിൽ നിന്നും പണം തട്ടിയാതായി പരാതി; ആർഡി ഏജന്റായ സ്ത്രീ അറസ്റ്റിൽ

മേലാറ്റൂർ: നിക്ഷേപകരിൽ നിന്നും​ പണം പിരിച്ച് തട്ടിപ്പ് നടത്തി​യെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീ അറസ്റ്റിൽ. എടപ്പറ്റ പഞ്ചായത്തിൽ ആർ.ഡി ഏജൻറായിരുന്ന എടപ്പറ്റ ഓലപ്പാറ ടി.കെ. തുളസി​​യാണ്​ (52) മേലാറ്റൂർ പോലീസ്​ അറസ്റ്റ്​ ചെയ്തത്.

പലതവണകളിലായി ഇവർ കിഴക്കുംപാടം സ്വദേശികളായ നിക്ഷേപകരിൽനിന്ന്​ പണം തട്ടിയെന്നാണ്​ കേസ്​. ബ്ലോക്ക്​​ ഡെവലപ്​മെൻറ്​ ഓഫിസർ മേലാറ്റൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ​ സ്റ്റേഷൻ ഹൗസ്​ ഓഫിസർ സി.എസ്​. ഷാരോൺ ആണ്​​ പ്രതിയെ അറസ്റ്റ്​ ചെയ്തത്​. പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി.

Leave A Reply