മോക്കാ…മോക്കാ…പരസ്യ പരമ്പര അവസാനിപ്പിക്കാനൊരുങ്ങി സ്റ്റാര്‍ സ്‌പോര്‍ട്‌സ്

മുംബൈ: ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ക്ക് ആവേശം പകരാനായി മത്സരങ്ങള്‍ക്ക് മുന്‍പ്
പുറത്തിറക്കാറുള്ള മോക്കാ… മോക്കാ… പരസ്യ പരമ്പര സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല എന്ന തീമോടെയാണ് 2015ലെ ഏകദിന ലോകകപ്പിന് മുന്നോടിയായാണ് ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായിരുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് മോക്കാ…മോക്കാ…പരസ്യ പരമ്പര ആദ്യമായി പുറത്തിറക്കിയത്.

എന്നാല്‍ 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഐസിസി ടര്‍ണമെന്റുകളില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ലെന്ന ചരിത്രം പാക്കിസ്ഥാന്‍ തിരുത്തിയിരുന്നു. ഇതോടെ മോക്കാ..മോക്കാ..പരസ്യങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇതോടെയാണ് മോക്കാ…മോക്കാ പരസ്യ പരമ്പര സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവസാനിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ. ടി20 ലോകകപ്പ് കണക്കിലെടുത്ത് ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരവും പാക്കിസ്ഥാനെതിരെ ആണ്. ഒക്ടോബര്‍ 23ന് മെല്‍ബണിലെ എംസിജിയിലാണ് ഇന്ത്യാ-പാക് മത്സരം.ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ ഇത്തവണയും സ്റ്റാര്‍ സ്‌പോര്‍ട്‌സാണ്.

 

 

Leave A Reply