കോമണ്‍വെല്‍ത്ത് ഗെയിംസ്; പുരുഷ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സെമി സ്ഥാനം ഉറപ്പിച്ചു. പൂള്‍ ബി പോരാട്ടത്തില്‍ എതിരില്ലാത്ത എട്ടു ഗോളിനാണ് ഇന്ത്യ കാനഡയെ മറികടന്നത്.ജയത്തോടെ സെമി സ്ഥാനം ഇന്ത്യ ഉറപ്പിക്കുകയും ചെയ്തു.ജയത്തോടെ പൂള്‍ ബിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഹര്‍മന്‍പ്രീത് സിംഗ്, അക്ഷദീപ് സിംഗ്, മന്‍ദീപ് സിംഗ്, ഗുര്‍ജന്ത് സിഗ്, അമിത് രോഹിത്ദാസ്, ലളിത് ഉപാധ്യായ എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ നാളെ ഇന്ത്യ വെയില്‍സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെിരെ 3-0ന്റെ ലീഡെടുത്തശേഷം ഇന്ത്യ 4-4 സമനില വഴങ്ങിയിരുന്നു.

 

 

Leave A Reply