ആമ്പല്ലൂര്‍: പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്പിടിക്കാനായിറങ്ങിയ മധ്യവയസ്കന് മുങ്ങിമരിച്ചു. കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന് ബാബുവാണ് (53) മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. ഉഴിഞ്ഞാല്പാടത്തിന് സമീപത്താണ് ബാബുവിന്റെ വീട്. കാറ്റുനിറച്ച ട്യൂബിലിരുന്ന് മീന്‍ പിടിക്കാനായി ശ്രാമം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈസമയം സമീപവാസികളായ മൂന്നുപേര്‍ കരയിലിരുന്ന് ചൂണ്ടയിടുന്നുണ്ടായിരുന്നു. ഇവരാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്.
ശക്തമായ മഴയെതുടര്‍ന്ന് പാടത്ത് എട്ട് അടിയിലേറെ വെള്ളമുണ്ട്. കരയില്‍നിന്ന് 50 മീറ്ററോളം നീങ്ങിയാണ് മൃതദേഹം കിടന്നിരുന്നത്. ആറോടെ അഗ്നിരക്ഷസേനയും പുതുക്കാട് പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കള്‍: ആല്ബിന്, അഞ്ജു. മരുമകന്: റോബിന്.