ആർഎസ്‌എസ്‌ ജില്ലാ പ്രചാർ പ്രമുഖ് എസ് ശ്രീനാഥിനെയാണ്‌ എൻ ഐ എ കോടതിയിൽ പ്രോസിക്യൂട്ടറായി നിയമിച്ചത്‌

അധികമാരും അറിയാതെ കൊച്ചി NIA കോടതിയിൽ കേന്ദ്രസർക്കാർ ഒരു പ്രോസിക്യൂട്ടറെ നിയമിച്ചു . ആ പ്രോസിക്യൂട്ടറാണ് അഡ്വ എസ് ശ്രീനാഥ് . ഇനി ആ പ്രോസിക്യൂട്ടർ അഡ്വ എസ് ശ്രീനാഥ് ആരാണെന്ന് അറിയാമോ ? RSS ആലുവ സംഘ ജില്ലാ പ്രചാർ പ്രമുഖ് ആണ് .

പിണറായി വിജയനെ മുണ്ടുടുത്ത മോഡിയാക്കാനും സിപിഐ എമ്മിൽ  സംഘിസം ആരോപിക്കാനും വല്ലാണ്ട് പണിയെടുക്കുന്ന കോൺഗ്രസ്സും ലീഗും സുഡാപ്പിയും ഇത് അറിഞ്ഞതായി തോന്നുന്നില്ല. വിടി ബലറാം മുതൽ കുഴൽ നാടൻ തുടങ്ങി ഷാഫി പരമ്പിൽ വരെയുള്ള സോഷ്യൽ മീഡിയാ ചാവേറുകളെയും ഏഴയലത്തു പോലും കാണാനില്ല

പിണറായി വിജയൻ്റെയും വീട്ടമ്മയായ ഭാര്യയുടെയും വസ്ത്ര ധാരണത്തെ പോലും ചോദ്യം ചെയ്യുന്ന യുവകോമളൻ പൗഡർ കുട്ടപ്പൻ എം.കെ.മുനീറിനെയും കെ.എം.ഷാജിയെയും കാണാനില്ല. കേരളത്തിലെ ഏതെങ്കിലും സാംസ്‌കാരിക പ്രവർത്തകർ ഞെട്ടിയതായും അറിയില്ല.

RSS അനുഭാവികളായിരുന്നു പണ്ടൊക്കെ ഇത്തരം തസ്തികകളിലേക്ക് കടന്നുവരാറുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ സംഘി പ്രചാരപ്രമുഖ്  നേരിട്ട് നിയമിതനാകുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്.
താടിയുള്ളവൻ സർക്കാർ ബസ്സോടിച്ചാൽ ഞെട്ടുന്നവർക്ക് ഇവിടെ ഞെട്ടലുണ്ടാകില്ല കാരണം നമ്മുടെ പൊതുബോധം അത്രമേൽ വളർന്നിരിക്കുന്നു

എൻഐഎ പ്രോസിക്യൂട്ടറായി ആർഎസ്എസ് മുൻ കാര്യവാഹക് എത്തുമ്പോൾ കോടതിയിലെ കേസിന്റെ വഴി എങ്ങോട്ടായിരിക്കുമെന്ന് എടുത്ത് പറയേണ്ടല്ലോ . 2008 ൽ രണ്ടാം യുപിഎ സർക്കാരാണ് രാജ്യത്ത് എൻഐഎ നിയമം കൊണ്ടുവന്നത്.

മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു  അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരം എൻഐഎ നിയമം അവതരിപ്പിക്കുന്നത്. രൂപീകരണം തൊട്ട് തന്നെ അതിന്റെ ഹിന്ദുത്വ മുഖം വെളിവാക്കിക്കൊണ്ട് തന്നെയാണ് പ്രവർത്തിച്ചത്.

ഈ രാഷ്ട്രീയ നിയമനത്തിന് പിന്നിൽ വലിയ തോതിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ടാകുമെന്നതിൽ തർക്കമില്ല. കാരണം കേരള സർക്കാരിനെ തന്നെ പ്രതിസ്ഥാനത്തു നിർത്തുന്ന ആരോപണം നിലനിൽക്കുന്ന സ്വർണക്കടത്ത് കേസ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ നേതാക്കളും പ്രവർത്തകരുമടങ്ങിയ മാവോയിസ്റ്റ് സായുധ പരിശീലനം ആരോപിക്കപ്പെടുന്ന കേസ്, തുടങ്ങി വിചാരണ ആരംഭിക്കാനിരിക്കുന്നു സൂഫിയ മഅ്ദനി കുറ്റാരോപിതയായ കളമശേരി ബസ് കത്തിക്കൽ കേസ് എന്നിവ എൻഐഎ കോടതിയിൽ നിലവിലുണ്ട്.

ഈ നിയമനത്തെ ആർഎസ്എസ് തന്നെ പരമ രഹസ്യമയിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇപ്പോഴത്തെ അവരുടെ നടപടികളിലൂടെ വ്യക്തമാണ്. അവരുടെ മുഖപത്രത്തിൽ പോലും വാർത്തയില്ല എന്നുമാത്രമല്ല, എൻഐഎയുടെ വെബ്സൈറ്റിലും പത്രക്കുറിപ്പ് കാണാനില്ല.

അഭിഭാഷകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് ജനങ്ങൾ അറിയേണ്ടിവരുന്നതെന്ന സത്യം ആരും കാണാതെ പോകരുത്. സുഹൃത്തായ ഹൈക്കോടതി അഭിഭാഷകൻ പറയുന്നതുപോലെയാണെങ്കിൽ ഇത്തിരി തീവ്രത കൂടിയ ഇനമാണെന്നാണ് കേൾക്കുന്നത് . കുറഞ്ഞത് ഒരു ജൂനിയർ പ്രതീഷ് വിശ്വനാഥെങ്കിലും ആവും .

ആലുവ എസ്എന്‍ പുരം സ്വദേശിയായ ഈ ആര്‍എസ്എസ് നേതാവ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഹൈക്കോടതി കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസ് അഭിഭാഷകരുടെ സംഘത്തെ നയിക്കുന്നതും ശ്രീനാഥ് ആണെന്ന് ഹൈക്കോടതി അഭിഭാഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

2012 ല്‍ ആര്‍എസ്എസ് ശാഖാ മുഖ്യ ശിക്ഷക് ആയിരുന്ന ശ്രീനാഥ് പിന്നീട് ആലുവ താലൂക്ക് മുന്‍ കാര്യവാഹകായും സേവാഭാരതി നേതൃത്വത്തിലും പ്രവര്‍ത്തിച്ചിരുന്നു, ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടത്രെ . ആര്‍എസ്എസിന്റെ ആയുധ പരിശീലന കാംപില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ഇങ്ങനെയൊരാളെ പ്രതിഷ്ഠിക്കുന്നതിന് പിന്നിൽ ജനാധിപത്യ മതേതര  രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ന്യൂനപക്ഷ ദളിത് സമൂഹങ്ങൾക്കും ഏൽക്കാൻ പോകുന്ന കനത്ത ഫാസിസ്റ്റ് പ്രഹരത്തെയാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്.

Video Link
Leave A Reply