Roal

കോമണ്‍വെല്‍ത്ത് ഗെയിംസ്; അത്ലറ്റിക്സിന് ഇന്ന് അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ തുടക്കം

ബര്‍മിങ്ഹാം; കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആകര്‍ഷക ഇനമായ അത്ലറ്റിക്സിന് ഇന്ന് അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ തുടക്കം. 44 ഇനങ്ങളില്‍ മെഡല്‍ ജേതാക്കളെ നിശ്ചയിക്കും. ഞായറാഴ്ചവരെ 10 പാരാ അത്ലറ്റിക്സ് ഇനങ്ങളുമുണ്ട്.

ഓസ്ട്രേലിയ, ജമൈക്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് പ്രധാന മെഡല്‍ വേട്ടക്കാര്‍. ഇന്ത്യയും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇതുവരെ 28 അത്ലറ്റിക്സ് മെഡലുകളാണ് നേടിയിട്ടുള്ളത്. അതില്‍ അഞ്ച് സ്വര്‍ണവും 10 വെള്ളിയും 13 വെങ്കലവുമാണ്.

ഇന്ത്യക്ക് 35 അംഗ സംഘമാണ്. മലയാളികള്‍ 10 പേരുണ്ട്. അതില്‍ രണ്ടുപേര്‍ വനിതകളാണ്. പുരുഷന്മാരുടെ ലോങ്ജമ്പ് യോഗ്യതാ റൗണ്ട് ഇന്ന് പകല്‍ രണ്ടരയ്ക്കാണ്. എം ശ്രീശങ്കറിനൊപ്പം മുഹമ്മദ് അനീസും ഫൈനല്‍ തേടിയിറങ്ങും. വനിതകളുടെ ഷോട്ട്പുട്ട് പകല്‍ മൂന്നരയ്ക്കാണ്. മന്‍പ്രീത് കൗര്‍ മത്സരിക്കുന്നു. ഡിസ്‌കസ് ത്രോ അര്‍ധരാത്രി ഒരു മണിക്ക്.

Leave A Reply