‘വേട്ടയാടി വിളയാട്…’; നാഷണൽ ഹെറാൾഡ് ഓഫീസ് ആസ്ഥാനത്ത് ഇഡിയുടെ പരിശോധന

ഡൽഹി: നാഷണൽ ഹെറാൾഡ് ഓഫീസ് ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അഴിമതിക്കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ഡൽഹിയിലെ ഓഫീസ് പരിശോധിക്കാൻ ഇഡി എത്തിയിരിക്കുന്നത്.

ജൂലൈ 27-നായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്ന് തവണയായി ഇത്തരത്തിൽ സോണിയയെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളായ പവൻ ബൻസാൽ, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും ചോദ്യം ചെയ്യപ്പെട്ടു.

Leave A Reply